കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗര്‍ : ജമ്മുകശ്മീലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇതോടെ പ്രദേശത്ത് കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 17 ഭീകരരെ വധിച്ചു,

കഴിഞ്ഞ ദിവസം ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനിക ജവാന്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വാര്‍ത്താ ഏജന്‍സിയായ പിടിഐ പറയുന്നതനുസരിച്ച്, ഭീകരര്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ നിഴല്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ (ടിആര്‍എഫ്) അംഗങ്ങളായിരുന്നു. ഷോപ്പിയാനില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ അടുത്തിടെ ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ നിന്നുള്ള ഒരു മരപ്പണിക്കാരന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുല്‍ഗാമില്‍ കൊല്ലപ്പട്ടവരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ജില്ലാ കമാന്‍ഡര്‍ ഗുല്‍സാര്‍ അഹ്മദ് രേഷിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.