രണ്ടു ദിവസത്തെ സന്ദർശനത്തിനായി കരസേനാ മേധാവി ജമ്മു സന്ദർശിക്കും; പൂഞ്ചിൽ ഭീകരരെ കണ്ടെത്താൻ തെരച്ചിൽ

ജമ്മു: കരസേനാ മേധാവി എം എം നരവനെ ഇന്ന് ജമ്മു സന്ദർശിക്കും. അതിർത്തി പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്ന കരസേന മേധാവി സുരക്ഷാ വിലയിരുത്തലും നടത്തും. സാധാരണക്കാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെയും പൂഞ്ചിൽ ഭീകരർകായുള്ള തെരച്ചിലിന്റെയും പശ്ചാത്തലത്തിലാണ് സന്ദർശനം. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് എം എം നരവനെ ജമ്മുകാശ്മീരിൽ എത്തിയിരിക്കുന്നത്.

അതേസമയം പൂഞ്ചിൽ ഭീകരർകായുള്ള തെരച്ചിൽ ഒമ്പതാം ദിവസവും തുടരുകയാണ്. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ ഉടൻ പിടികൂടാനുകമെന്ന് സൈനിക വൃത്തങ്ങൾവ്യക്തമാക്കി. പാകിസ്ഥാൻ കമാൻഡോകളുടെ (Pakistan Commando) സഹായം ലഭിക്കാനിടയുള്ള ഭീകരർ വൻ ആയുധശേഖരവുമായി ആണ് കാടിനുള്ളിൽ തങ്ങുന്നത് എന്നാണ് അനുമാനം.