കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സൈനിക പ്രതിഷേധം; പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കരസേന

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സൈനികരുടെ പ്രതിഷേധം എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് സൈന്യം. കേന്ദ്ര സര്‍ക്കാരിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സൈനികര്‍ പ്രതിഷേധിക്കുന്നു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്.

സമരപ്പന്തലിന് താഴെ സൈനികര്‍ സാധാരണക്കാരോടൊപ്പം നില്‍ക്കുന്ന ഈ വീഡിയോ വ്യാജമാണെന്ന് ഇന്ത്യന്‍ കരസേന വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പഞ്ചാബ് റെജിമെന്റിലെ സൈനികര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.