ഇന്ത്യയിൽ 15 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കാ​റു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ ഇനി എ​ട്ടി​ര​ട്ടി തു​ക ന​ല്‍​കണം

ന്യൂ​ഡെല്‍​ഹി: ഇന്ത്യയിൽ 15 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കാ​റു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ നി​ല​വി​ലു​ള്ള​തി​ന്‍റെ എ​ട്ടി​ര​ട്ടി തു​ക ന​ല്‍​കേ​ണ്ടി വ​രും. അ​ടു​ത്ത വ​ര്‍​ഷം ഏ​പ്രി​ല്‍ മു​ത​ല്‍ പു​തു​ക്കി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​രും. അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന പു​തി​യ പൊ​ളി​ക്ക​ല്‍ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

പു​തി​യ നി​ര​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പു​തു​ക്കി ന​ല്‍​കു​ന്ന​തി​ന് എ​ട്ടി​ര​ട്ടി തു​ക ന​ല്‍​ക​ണം. വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് 15 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കാ​ര്‍ പു​തു​ക്കു​ന്ന​തി​ന് 5000 രൂ​പ ഈ​ടാ​ക്കും. നി​ല​വി​ല്‍ ഇ​ത് 600 രൂ​പ​യാ​ണ്. ബൈ​ക്കു​ക​ള്‍​ക്ക് ആ​യി​രം രൂ​പ ന​ല്‍​ക​ണം. നി​ല​വി​ല്‍ 300 രൂ​പ​യാ​ണ്. 15 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ബ​സിന്‍റെ​യും ട്ര​ക്കി​ന്‍റെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കു​ന്ന​തി​ന് 12,500 രൂ​പ​യാ​ണ് ഫീ​സാ​യി ഈ​ടാ​ക്കു​ക. നി​ല​വി​ല്‍ 1500 രൂ​പ​യാ​ണ്. ട്ര​ക്കി​നും സ​മാ​ന​മാ​യ നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ക എ​ന്ന് വി​ജ്ഞാ​പ​നം പ​റ​യു​ന്നു.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ 15 വ​ര്‍​ഷം ക​ഴി​യു​മ്പോ​ള്‍ പു​തു​ക്ക​ണം. അ​ഞ്ചു​വ​ര്‍​ഷ​ത്തേ​യ്ക്കാ​ണ് പു​തു​ക്കി ന​ല്‍​കു​ക. പി​ന്നീ​ട് ഓ​രോ അ​ഞ്ചു​വ​ര്‍​ഷം ക​ഴി​യു​മ്പോ​ഴും അ​ടു​ത്ത അ​ഞ്ചു വ​ര്‍​ഷ​ത്തേ​യ്ക്ക് പു​തു​ക്ക​ണം. വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ള്‍ എ​ട്ടു​വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ ഓ​രോ വ​ര്‍​ഷ​വും ഫി​റ്റ്ന​സ് പു​തു​ക്ക​ണം.

ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​ന്നാ​ല്‍ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​തി​മാ​സം 300 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കും. വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 500 രൂ​പ ന​ല്‍​ക​ണം. ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പു​തു​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​ന്നാ​ല്‍ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​തി​ദി​നം 50 രൂ​പ വീ​തം പി​ഴ ന​ല്‍​കേ​ണ്ടി വ​രും.