രാജ്യത്ത് കൊറോണ കേസുകള്‍ 20000ല്‍ താഴെ; മരണം 378

ന്യൂഡെല്‍ഹി: രാജ്യത്തെ വീണ്ടും 20,000 ത്തില്‍ താഴെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി 18,870 പേര്‍ക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,37,16,451 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 15,04,713 പരിശോധന നടത്തിയിരിക്കുന്നത്. 56.74 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 378 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,47,751 ആയി ഉയര്‍ന്നു. 378 കൊറോണ മരണങ്ങളില്‍ 149 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കൊറോണ മുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.83 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,178 പേര്‍ കൊറോണയില്‍ നിന്നും മുക്തി നേടി. ഇതോടെ 3,29,86,180 പേര്‍ ഇതുവരെ കൊറോണ മുക്തരായി.

വിവിധ സംസ്ഥാനങ്ങളിലായി 2,82,520 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവ കേസുകളില്‍ നേരിയ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.

ഇന്നലെ ഒരു കോടിയിലധികം കൊറോണ വാക്‌സിനേഷന്‍ നല്‍കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ 54,13,332 പേര്‍ക്ക് കൂടി കൊറോണ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 87,66,63,490 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.