അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി ഡെൽഹിയിൽ തിരിച്ചെത്തി: ഉജ്ജ്വല സ്വീകരണവുമായി ബിജെപി

ന്യൂ ഡെൽഹി: മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡെൽഹിയിൽ തിരിച്ചെത്തി. ഡെൽഹിയിലെ പാലം വിമാനത്താവളത്തിലെ ഔദ്യോഗിക വിമാനമായ എയർ ഇന്ത്യ വണ്ണിൽ വന്നിറങ്ങിയ മോദിക്ക് വൻ സ്വീകരണമാണ് ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്ന് നൽകിയത്.

മോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയെ ലോകം കാണുന്നത് മറ്റൊരു തരത്തിലാണെന്ന് പാലം വിമാനത്താവളത്തിന് സമീപം സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പറഞ്ഞു. തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള വിഷയങ്ങളിൽ എല്ലാവരേയും സഹകരിപ്പിച്ച് കൊണ്ടു പോകാനും ഇന്ത്യയെ പ്രധാനകക്ഷിയാക്കി നിർത്താനും പ്രധാനമന്ത്രിക്ക് സാധിച്ചെന്ന് നഡ്ഡ പറഞ്ഞു.

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും പ്രധാനമന്ത്രി മോദിയുടെ തമ്മിലുള്ള സുഹൃത്ത് ബന്ധം ഒരു പുതിയ കാര്യമല്ല. വളരെ കാലം മുൻപ് അവർ ഇരുവരും പരസ്പരമറിയും. രാഷ്ട്രത്തലവൻമാരായ ശേഷവും ആ അടുപ്പവും സ്നേഹവും ഇരുവരും പങ്കിടുന്നുണ്ടെന്നും ജെപി നഡ്ഡ പറഞ്ഞു.

മൂന്ന് ദിവസം നീണ്ട യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി വാഷിംഗ്ടണിലും ന്യൂയോർക്കിലും എത്തിയിരുന്നു. അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമലാ ഹാരീസ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവൻമാർക്കൊപ്പം ക്വാഡ് ഉച്ചക്കോടിയിലും മോദി പങ്കെടുത്തു. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി കൊറോണ പ്രതിരോധത്തിലും വാക്സീനേഷനിലും മുൻനിരയിൽ രാജ്യമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രിയുടെപ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുഎസ് സന്ദര്‍ശനം വിജയമെന്ന് വിദേശ കാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നതതല കൂടിക്കാഴ്ചകള്‍ക്ക് അവസരമൊരുക്കിയ യുഎസ് സന്ദര്‍ശനം എല്ലാ തരത്തിലും ഉപകാരപ്രദമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓസ്‌ട്രേലിയ, ജാപ്പന്‍ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാര്‍ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. യുഎന്‍ പൊതുസഭയുടെ 76-ാം സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയത്.

പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തെ ഒരു നാഴികക്കല്ലായാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി ഉഭയകക്ഷി, ബഹുകക്ഷി ചര്‍ച്ചകളുടെ ഭാഗമാകാന്‍ കഴിഞ്ഞെന്നും യുഎസിലെ കമ്പനി സിഇഓമാരെ നേരില്‍ കാണാന്‍ കഴിഞ്ഞെന്നും പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇന്ത്യ – യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായുളള കൂടിക്കാഴ്ച്ചയില്‍ കൊറോണ മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ജനാധിപത്യം നേരിടുന്ന ഭീഷണികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്‍ഡോ – പസഫിക് മേഖലയിലെ പ്രശ്‌നങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്നായിരുന്നു നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.

സാംസ്‌കാരിക പ്രാധാന്യമുള്ള വസ്തുക്കളുടെ മോഷണവും കടത്തും അനധികൃത വ്യാപാരവും തടയുമെന്ന് ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രഖ്യാപിച്ചു. യുഎസിലുണ്ടായിരുന്ന 157 ഇന്ത്യന്‍ പുരാവസ്തുക്കള്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി മോദിയ്ക്ക് കൈമാറി.

ആപ്പിള്‍ സിഇഓ ടിം കുക്ക് അടക്കമുള്ള പ്രമുഖരരെ നേരില്‍ കണ്ട പ്രധാനമന്ത്രി യുഎസിലെ അഞ്ച് പ്രമുഖ കമ്പനികളെ നിക്ഷേപത്തിനായി ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചു. അഡോബ് സിഇഓ ശന്തനു നാരായണ്‍, ജനറല്‍ ആറ്റോമിക്‌സ് വിവേക് ലാല്‍ എന്നിവരെയും പ്രധാനമന്ത്രി കണ്ടു.