അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി വാഷിംങ്ടണില്‍ എത്തി

വാഷിംങ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് തലസ്ഥാനമായ വാഷിംങ്ടണില്‍ എത്തി. ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി തരണ്‍ജിത്ത് സിംഗ് സന്ദുവിന്‍റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ ആദ്യ ദിവസം ലോകത്തിലെ പ്രമുഖ വ്യാവസായ സ്ഥാപന മേധാവികളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്‍റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍ യുഎസ് ഇന്ത്യക്കാരുടെ സംഘവും എത്തിയിരുന്നു. ഇവരെയും അഭിവാദ്യം ചെയ്താണ് മോദി വിമാനതാവളം വിട്ടത്.

ക്വാഡ് ഉച്ചകോടിയിലും, യുഎന്‍ പൊതുസഭയുടെ 76മത് പൊതു അസംബ്ലിയെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി മോദി യുഎസ് സന്ദര്‍ശന വേളയില്‍ സംസാരിക്കും. ജനുവരിയില്‍ പ്രസിഡന്‍റായി സ്ഥാനം ഏറ്റെടുത്ത ജോ ബൈഡനുമായി നേരിട്ട് പ്രധനമന്ത്രി മോദി നടത്തുന്ന ആദ്യത്തെ കൂടികാഴ്ച വൈറ്റ് ഹൌസില്‍ വച്ചാണ് നടക്കുക.