ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ന​ത്ത മ​ഴ​യിൽ 12 പേ​ര്‍ കൂ​ടി മ​രി​ച്ചു; ആകെ മരണം 24

ലക്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഉണ്ടായ ദുരന്തത്തിൽ 12 പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി.

മ​ഴ​യെ തു​ട​ര്‍​ന്ന് വീ​ടും മ​തി​ലും ത​ക​ര്‍​ന്ന് വീ​ണ​താ​ണ് മ​ര​ണ​കാ​ര​ണം. ബു​ധ​നാ​ഴ്ച​യാ​ണ് ആ​ദ്യ​ത്തെ വീ​ട് ത​ക​ര്‍​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ചി​ത്ര​കൂ​ട്ട്, പ്ര​താ​പ്ഗ​ഡ്, അ​മേ​ഠി, സു​ല്‍​ത്താ​ന്‍​പു​ര്‍ ജി​ല്ല​ക​ളി​ലാ​ണ് 12 മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ചി​ത്ര​കൂ​ട്ട് ജി​ല്ല​യി​ലെ കാ​ര്‍​ഹി ഗ്രാ​മ​ത്തി​ല്‍ വീ​ട് ത​ക​ര്‍​ന്ന് ഒ​രു സ്ത്രീ​യും ര​ണ്ട് കു​ട്ടി​ക​ളും ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ്ര​താ​പ്ഗ​ഡി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഒ​രു കു​ട്ടി ഉ​ള്‍​പ്പ​ടെ ഏ​ഴ് പേ​ര്‍ മ​രി​ച്ചു.