രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നു; ബഹുഭൂരിപക്ഷം രോഗികളും കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നു. ഇന്നലെ 25,404 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ മൂന്നിൽ രണ്ടും കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ 15,058 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ ബാധിതരുടെ ആകെ എണ്ണം 3,32,89,579 ആയി ഉയർന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ 339 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,43,213 ആയി ഉയർന്നു. നിലവിൽ 3,62,207 പേരാണ് ചികിത്സയിൽ കഴിയുന്നത്.

24 മണിക്കൂറിനിടെ 37,127 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,24,84,159 ആയി ഉയർന്നു. നിലവിൽ 75,22,38,324 പേർക്കാണ് കൊറോണ വാക്സിൻ നൽകി. ഇന്നലെ മാത്രം 78,66,950 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.