മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു

ന്യൂഡെൽഹി: മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വീണ് പരിക്കേറ്റാണ് അദ്ദേഹത്തെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ യോഗ ചെയ്യുന്നതിനിടെ അദ്ദേഹം വീഴുകയായിരുന്നു.

ഡയാലിസിസിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് തലയില്‍ ആന്തരിക രക്തസ്രാവവും മുറിവുകളും കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായിരുന്ന ഓസ്കാർ ഫെർണാണ്ടസ് രാജീവ് ഗാന്ധിയുടെ പാർലമെൻററി സെക്രട്ടറിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഓസ്‌കാര്‍. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ റോഡ്, ഗതാഗതം, ദേശീയപാത മന്ത്രിയായിരുന്നു ഓസ്‌കാര്‍. തൊഴില്‍ വകുപ്പിന്റെ അധിക ചുമതലയും വഹിച്ചിരുന്നു. 1983 മുതല്‍ 1997 വരെ അഞ്ച് തവണ ലോക്സഭാംഗമായിരുന്നു. 1998ല്‍ ആദ്യമായി രാജ്യസഭയിലെത്തി. 1980കളുടെ അവസാനം കര്‍ണാടക പിസിസി അധ്യക്ഷനായും 1983ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.