ഡെൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു; രണ്ട് കുട്ടികൾ മരിച്ചു

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു. അപടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഡെല്‍ഹി സബ്ജി മണ്ഡി മേഖലയിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. പൊലീസും ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കെട്ടിടത്തിന് അകത്തെ കടയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കടയുടമയ്ക്ക് എതിരെ കേസെടുത്തിട്ടുണ്ട്.