പാഞ്ഞെത്തുന്ന ട്രെയിൻ, ട്രാക്കിന് നടുവിൽ ഒരു സ്ത്രീ; അത്ഭുതകരമായ രക്ഷപ്പെടുത്തൽ ; വീഡിയോയും വൈറലായി

പാല്‍ഗര്‍: ട്രെയിന്‍ സ്റ്റേഷനിലേക്ക് വേഗത്തില്‍ എത്തവേ റെയില്‍വേ ട്രാക്കിനു നടുവില്‍ നിന്ന മാനസിക വൈകല്യമുള്ള യുവതിയെ രക്ഷിച്ച്‌ പൊലീസ്. മഹാരാഷ്ട്രയിലെ വസായ് റോഡ് സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെ 10 മണിക്കാണു സംഭവം. പൊലീസ് യുവതിയെ രക്ഷിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ദഹാനു-അന്ധേരി ലോക്കല്‍ ട്രെയിന്‍ വസായ് റോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ചേരവെയാണു സംഭവം. യുവതി ട്രാക്കില്‍ നില്‍ക്കുന്നതു കണ്ട പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നായിക് ഏകനാഥ് ഓടിച്ചെന്നു രക്ഷപ്പെടുത്തുകയായിരുന്നു.

റെയില്‍ മേല്‍പാലത്തില്‍ നിന്ന ചില പൊലീസുകാരാണ് ഇക്കാര്യം നായിക്കിനെ അറിയിച്ചത്. നായിക് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്താന്‍ മോട്ടര്‍മാനു നിര്‍ദേശം നല്‍കി.