ന്യൂഡെൽഹി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം തുറന്നു പറഞ്ഞത് എസ് എന്‍ ഡി പി യോഗമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.
ബിഡിജെഎസിന് ലഭിക്കേണ്ട ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങളെ കുറിച്ചു ബിജെപി ദേശീയ അധ്യക്ഷനുമായി വിശദമായ ചര്‍ച്ച നടന്നു എന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനങ്ങളിലേക്കുള്ള പട്ടിക ജെ പി നദ്ദയ്ക്ക് കൈമാറി. അനുകൂല നടപടി ഉണ്ടാകുമെന്ന് ജെ പി നദ്ദ ഉറപ്പു നല്കി. സംസ്ഥാനത്ത് എന്‍ഡിഎയെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്തു വെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.