കൊറോണ മൂന്നാംതരംഗം: ഉത്സവങ്ങളും ആഘോഷങ്ങളും വീട്ടിലിരുന്ന് മതി; വിലക്കുകൾ നീട്ടി തമിഴ്നാട്

ചെന്നൈ: കൊറോണ മൂന്നാംതരംഗത്തെ കരുതലോടെ നേരിടാൻ വിലക്കുകൾ നീട്ടി തമിഴ്നാട്. ആഘോഷങ്ങൾ വീട്ടിലിരുന്ന് തന്നെ മതിയെന്ന് അറിയിച്ച് ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമുള്ള വിലക്കാണ് സർക്കാർ നീട്ടിയത്.

ഒക്ടോബർ 31 വരെയാണ് വിലക്ക് പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മത സാസംസ്കാരിക രാഷ്ട്രീയ പരിപാടികൾക്കുൾപ്പെടെയാണ് വിലക്ക്. കൊറോണ വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്താണ് സ്റ്റാലിൻ സർക്കാരിന്റെ നീക്കം.

കേരളത്തിൽ കൊറോണ കുറയാത്തതും നിപാ വൈറസ് കണ്ടെത്തിയതും വിലക്കുകൾ നീട്ടാൻ കാരണമായി. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ മൂന്നാം തരംഗമുണ്ടായേക്കുമെന്ന കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പുകൂടി കണക്കിലെടുത്താണ് നടപടി.

തമിഴ്നാട്ടിൽ ഇന്നലെ പുതുതായി 1596 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 21 പേർ മരിച്ചു. 1534 പേർക കൊറോണ മുക്തരായി. ആകെ 16221 പേരാണ് തമിഴ്നാട്ടിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 35094 പേർ കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തു.