യുവതിയുടെ മൃതദേഹം കാറില്‍ നിന്ന് നടുറോഡില്‍ തള്ളി

കോയമ്പത്തൂര്‍: യുവതിയുടെ മൃതദേഹം കാറില്‍ നിന്ന് നടുറോഡില്‍ തള്ളി. കോയമ്പത്തൂരിൽ അവിനാഷി റോഡിന് സമീപം ചിന്നംപാളയത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാറിൽ നിന്ന് മൃതദേഹം റോഡിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു

മൃതദേഹം പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ആരാണ് ഇത് വലിച്ചെറിഞ്ഞതെന്ന് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.