ഹിന്ദി ഗായകനായി ശശി തരൂര്‍; കൈയടിച്ച് സദസ്

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍ ഗായകനായി വേദിയില്‍. തരൂരിന്റെ ഹിന്ദി പാട്ടിന് കൈയടിച്ച് സദസും.

ഐടി പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിനു ശേഷമുള്ള സാംസ്‌കാരിക പരിപാടിയിലാണ് ഗായകനായി തരൂര്‍ എത്തിയത്. ദൂരദര്‍ശന്റെ ആഭിമുഖ്യത്തിലുള്ള സാംസ്‌കാരിക പരിപാടിക്കു ശേഷമായിരുന്നു തരൂരിന്റെ ‘അരങ്ങേറ്റം’.

അംഗങ്ങള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പാടാന്‍ ഒരുങ്ങിയതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. റിഹേഴ്‌സല്‍ ഒന്നുമില്ലാതെ പാടിയതാണെന്നും ട്വീറ്റില്‍ പറയുന്നു