ന്യൂഡെൽഹി: ഇന്ത്യയിൽ വ്യാജ കൊറോണ വാക്സിനുകൾ തടയുന്നതിനും കൊറോണ മരുന്നുകളുടെ ആധികാരികത ഉറപ്പു വരുത്തുന്നതിനും തിരിച്ചറിയുന്നുതിനുമുള്ള മാർഗിനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര തലത്തിൽ വ്യാജ കൊറോണ വാക്സിനുകൾ ഇറങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര നടപടി.
കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക്-വി വാക്സിനുകളുടെ നിർമാതാക്കളിൽ നിന്നുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകിയത്. വാക്സിനുകളുടെ ലേബൽ, നിറം തുടങ്ങിയ സൂക്ഷ്മ വിവരങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കു കൈമാറിയിരിക്കുന്നത്.
ഇന്ത്യയിൽ ഉത്പാദിപ്പിച്ച് കോവിഷീൽഡ് വാക്സിന്റെ വ്യാജൻ തെക്ക് കിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.