ന്യൂഡെൽഹി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന മലയാളി നഴ്സിന്റെ പരാതിയിൽ കോട്ടയം സ്വദേശിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഗ്രീനു ജോർജ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാളും ഡൽഹിയിൽ നഴ്സായി ജോലി ചെയ്തു വരികയാണ്.
യുവതി പരാതി നൽകിയതിന് പിന്നാലെ യുവാവ് ഒളിവിൽ പോയിരുന്നു. 2014 മുതൽ ഇയാൾ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും വിവാഹം കഴിക്കാൻ തയാറായില്ലെന്നും പരാതിയിൽ പറയുന്നു. യുവാവിന്റെ മാതാപിതാക്കളും തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി ആരോപിക്കുന്നത്.