താൻ രക്തസാക്ഷിയുടെ മകൻ, ജാലിയൻ വാലാ ബാഗ് നവീകരണം അം ഗീകരിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി; വിമർശനം തള്ളി മുഖ്യമന്ത്രി അമരീന്ദർ സിംഗ്

ന്യൂഡെൽഹി: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ സ്മാരകത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്ത്. രക്തസാക്ഷിത്വത്തിന്‍റെ അര്‍ത്ഥമറിയാത്തവര്‍ ജാലിയന്‍ വാലാബാഗിനെ അപമാനിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. താനൊരു രക്തസാക്ഷിയുടെ മകനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കൂട്ടക്കൊലയുടെ ഓര്‍മ്മകള്‍ നിറഞ്ഞുനിറക്കുന്ന ജാലിയന്‍ വാലാബാഗിനെ ഉല്ലാസ കേന്ദ്രമാക്കി മാറ്റിയെന്ന വിമര്‍ശനമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. അതേസമയം ജാലിയന്‍ വാലാബാഗ് നവീകരണത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ വ്യത്യാസമുയര്‍ത്തി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി.

നവീകരണത്തിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം പഞ്ചാബ് മുഖ്യമന്ത്രി തള്ളി. നവീകരണം ഏറ്റവും മികച്ചതാണെന്നും നവീകരണത്തില്‍ താന്‍ സംതൃപ്തെന്നും അമരീന്ദര്‍ സിംഗ് പ്രതികരിച്ചു. ഇതോടെ വിവാദം കോണ്‍ഗ്രസിനുള്ളിലും മുറുകുകയാണ്.