കൊറോണ വാക്സിൻ ; അന്താരാഷ്ട്ര തലത്തിൽ പങ്കാളികളെ തേടി ഭാരത് ബയോടെക്

ന്യൂഡെൽഹി: വൻ വികസനത്തിന്‌ ഒരുങ്ങി അന്താരാഷ്ട്ര തലത്തിൽ പങ്കാളികളെ തേടി ഭാരത് ബയോടെക്. കൊറോണയ്ക്കേതിരെ തങ്ങൾ വികസിപ്പിച്ച വാക്സിൻ നിർമിക്കാനാണ് പങ്കാളികളെ തേടുന്നത്. രാജ്യത്ത് കൊറോണയ്ക്കേതിരെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ വാക്സിനാണ് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ.

ഭാരത് ബയോടെക്കിന് തങ്ങളുടെ വിതരണരംഗം ശക്തിപ്പെടുത്താൻ സാധിച്ചില്ലെന്ന ആരോപണം ഉണ്ട്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട അത്രയും വാക്സിൻ വിതരണം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടതിന് കാരണം ഉൽപ്പാദനം കൂട്ടാൻ കഴിയാതിരുന്നതാണെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തിനകത്തും പുറത്തും കൊവാക്സിൻ വേണ്ടവർക്ക് അത് കൃത്യമായി ലഭ്യമാക്കുവാൻ സാധിക്കുന്ന വിധത്തിലുളള നിർമ്മാണ പങ്കാളികളെയാണ് കമ്പനി ഇപ്പോൾ തേടുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർ‌ട്ട് ചെയ്യുന്നു.