മൈസൂരുവിലെ കൂട്ടബലാത്സംഗം; അഞ്ച് പേർ അറസ്റ്റിൽ

ബംഗളുരൂ: മൈസൂരുവില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നാലുപേരെ തമിഴ്‌നാട്ടില്‍നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണെന്നായിരുന്നു തുടക്കത്തില്‍ പൊലീസിന്റെ സംശയം. എന്നാല്‍ അവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

അഞ്ച് പ്രത്യേകസംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായവരില്‍ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇവര്‍ മൈസൂരു ചന്തയില്‍ പഴക്കച്ചവടം നടത്താനായി എത്തിയവരാണ്. കച്ചവടം നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ മദ്യപിച്ചിരുന്നു.