മൂന്നാം തരഗഭീഷണി; രാജ്യത്ത് സെപ്റ്റംബറോടെ രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കണമെന്ന് നീതി ആയോഗ്

ന്യൂഡെൽഹി: രാജ്യത്ത് ഇനിയൊരു കൊറോണ തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാമെന്ന് നീതി ആയോഗ്. ഈ സാഹചര്യം മുന്നിൽക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്നും നീതി ആയോഗ് അംഗം വികെ പോൾ മുന്നറിയിപ്പ് നൽകി.

മൂന്നാം തരംഗം ഉണ്ടായാൽ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതൽ അഞ്ച് ലക്ഷം വരെ ആകുമെന്ന് കണക്കാക്കിയാണ് രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതിൽ 1.2 ലക്ഷം കിടക്കകളിൽ വെന്റിലേറ്റർ സൗകര്യവും വേണമെന്നാണ് നിർദേശം.

ഏഴ് ലക്ഷം നോൺ ഐ.സി.യു കിടക്കകൾ (ഇതിൽ ഓക്സിജൻ സൗകര്യമുള്ള അഞ്ച് ലക്ഷം), 10 ലക്ഷം ഐസൊലേഷൻ കിടക്കകൾ എന്നിവയും സജ്ജീകരിക്കണമെന്നാണ് മുന്നറിയിപ്പ്.