വിക്കിമീഡിയ ഏർപ്പെടുത്തിയ അവാർഡുകൾ മൂന്ന് ഇന്ത്യക്കാർക്ക്

ന്യൂഡെൽഹി: സൗജന്യ ഉള്ളടക്കത്തിനായി പേരെടുത്ത വിക്കിമീഡിയ ഏർപ്പെടുത്തിയ അവാർഡുകൾ മൂന്ന് ഇന്ത്യക്കാർക്ക്. ജയ് പ്രകാശ്, അനന്യ മൊണ്ടലിൻ,ഡോ. നത ഹുസൈൻ എന്നിവർക്കാണ് അവാർഡുകൾ ലഭിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള സംഭാവനകൾക്കാണിത്. ജയ് പ്രകാശിന് ടെക് ഇന്നൊവേറ്റർ അവാർഡും, അനന്യ മൊണ്ടലിന് റിച്ച് മീഡിയ അവാർഡും ഡോ. നത ഹുസൈന് ഓണറബിൾ അവാർഡുമാണ് ലഭിച്ചത്.

വിക്കിമീഡിയൻ ഓഫ് ദി ഇയർ അവാർഡ് അറബ് മെഡിക്കൽ പ്രൊഫഷണൽ അല നജ്ജറിനാണ്. ആകെ ഏഴ് അവാർഡുകളാണ് വിക്കിമീഡിയ നൽകുന്നത്. മെക്സിക്കോയിൽ നിന്നുള്ള കാർമെൻ അൽകസർ, നെതർലാൻഡിൽ നിന്നുള്ള ലോഡെവിജ്ക് ജെലാഫ്, ബാലിയിൽ നിന്നുള്ള കാർമ ‘സിട്ര’ സിത്രാവതി എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.

വിക്കിപീഡിയയും വിക്കിമീഡിയ കോമൺസും ഉൾപ്പെടെ നിരവധി പ്ലാറ്റ്ഫോമുകളിൽ ഹോസ്റ്റുചെയ്യുന്ന സൗജന്യ, ബഹുഭാഷാ ഉള്ളടക്കത്തിന്റെ വികസനവും വിതരണവും പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത ചാരിറ്റബിൾ സംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷൻ. ഇവരാണ് ഈ വാർഷിക അവാർഡുകൾ നൽകുന്നത്.