ഇന്ത്യയിൽ കൊറോണ കേസുകള്‍ വീണ്ടും ഉയര്‍ന്നു;രോഗബാധിതര്‍ 35,178 ; മരണം 440

ന്യൂഡെല്‍ഹി: രാജ്യത്ത് വീണ്ടും കൊറോണ കേസുകളില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 25,166 കേസുകളും കേരളത്തില്‍ നിന്നാണ് എന്നതും ശ്രദ്ധേയമാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് ആകെ കൊറോണ ബാധിതരുടെ എണ്ണം 3,22,85,857 ആയി ഉയര്‍ന്നു. 3,67,415 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. കഴിഞ്ഞദിവസം 37,169 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,14,85,923 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ മരണങ്ങളില്‍ വലിയ കുറവില്ലെന്നതും ആശങ്ക ഉയര്‍ത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 440 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണങ്ങള്‍ 4,32,519 ആയി ഉയര്‍ന്നു. ഇതുവരെ 56,06,52,030 വാക്‌സിനേഷനാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്. 55,05,075 കൊറോണ വാക്‌സിനുകളാണ് 24 മണിക്കൂറിനുള്ളില്‍ നല്‍കിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17,97,559 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 49,84,27,083 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.