ന്യൂസെല്ഹി : പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടര്‍ വില 866 രൂപ 50 പൈസയായി ഉയര്‍ന്നു.
വാണിജ്യ സിലിണ്ടറിന് വില കുറച്ചിട്ടുണ്ട്. നാലു രൂപയാണ് കുറച്ചത്. ഇതനുസരിച്ച് വാണിജ്യ സിലിണ്ടറിന്രെ പുതിയ വില 1619 രൂപയായി.
കഴിഞ്ഞമാസം ആദ്യവും ഗാര്‍ഹിക സിലിണ്ടര്‍ വില 25 രൂപ 50 പൈസ വര്‍ധിപ്പിച്ചിരുന്നു. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞമാസം കൂട്ടിയത്.
ഇതിന് മുമ്പ് ഫെബ്രുവരിയില്‍ മൂന്നു തവണയായി 100 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. മാര്‍ച്ചിലും 25 രൂപ വര്‍ധിപ്പിച്ചു.