താ​ലി​ബാ​ന്‍ ഭീകരർ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്ത അ​ഫ്ഗാ​നി​ൽ നിന്നും ഹി​ന്ദു, സി​ഖ് വിഭാഗക്കാരെ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​ൻ നടപടിയെടുക്കുമെന്ന് കേന്ദ്ര സർക്കാർ

കാബൂൾ: താ​ലി​ബാ​ന്‍ ഭീകരർ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്ത അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നിന്നും ഹി​ന്ദു, സി​ഖ് വിഭാഗക്കാരെ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. കാ​ബൂ​ളി​ല്‍ നി​ന്നും വാ​ണി​ജ്യ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​മ്പോ​ള്‍ ഇ​വ​രെ രാ​ജ്യ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി അ​റി​യി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സാ​ഹ​ച​ര്യം ദി​നം​പ്ര​തി വ​ഷ​ളാ​വു​ക​യാ​ണ്. അ​വി​ടു​ത്തെ സി​ഖ്, ഹി​ന്ദു വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. അ​ഫ്ഗാ​ന്‍ വി​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. പ​ര​സ്പ​ര വി​ക​സ​നം, വി​ദ്യ​ഭ്യാ​ഭ്യാ​സം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ല്‍ ന​മ്മു​ടെ പ​ങ്കാ​ളി​ക​ളാ​യ നി​ര​വ​ധി അ​ഫ്ഗാ​നി​ക​ളു​ണ്ട്. രാ​ജ്യം അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്നും ബാ​ഗ്ചി വ്യ​ക്ത​മാ​ക്കി.

അ​ഫ്ഗാ​നി​ലെ സാ​ഹ​ച​ര്യം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള വാ​ണി​ജ്യ വി​മാ​ന സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​ച്ച​താ​ണ് ഇ​ന്ത്യ​യു​ടെ ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​യെ ത​ട​സ​പ്പെ​ടു​ത്തി​യ​ത്. സ​ര്‍​വീ​സ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി പു​നഃ​രാ​രം​ഭി​ക്കും. ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പൗ​ര​ന്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ബാ​ഗ്ചി പ​റ​ഞ്ഞു.