റായ്പൂർ: ഛത്തിസ്ഗഡില്‍ പുതുതായി നാല് ജില്ലകള്‍ക്ക് കൂടി രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മൊഹ്ലമാന്‍പൂര്‍, ശക്തി, സാരാംഗഡ്-ബിലൈഗഡ്, മനേന്ദ്രഗഡ് തുടങ്ങിയവയാണ് പുതിയതായി രൂപീകരിക്കുന്ന ജില്ലകള്‍. ഇതോടൊപ്പം 18 താലൂക്കുകളും രൂപീകരിക്കും.
നാല് ജില്ലകള്‍ രൂപീകരിക്കപ്പെടുന്നതോടെ സംസ്ഥാനത്തെ ആകെ ജില്ലകള്‍ 32ആകും.ഓരോ ജില്ലാ ആസ്ഥാനത്തും സത്രീകള്‍ക്കു മാത്രമുള്ള ഓരോ മുനിസിപ്പല്‍ കോര്പറേഷന് പാര്‍ക്ക് സ്ഥാപിക്കും.