ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ്; കാലാവസ്ഥാ വ്യതിയാനം; ഈ നൂറ്റാണ്ടോടെ കൊച്ചി വെള്ളത്തിനിടിയിലാകും; രാജ്യത്തെ പന്ത്രണ്ട് നഗരങ്ങള്‍ക്ക് അപായ സൂചന നല്‍കി ഐപിസിസി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ പുതിയ റിപ്പോര്‍ട്ട്. കാലാവസ്ഥാ പാരിസ്ഥിതിക ഘടകങ്ങളില്‍ ഇതിനകം പ്രവചനാതീതമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അപകടകരമായ തരത്തിലാണ് കടല്‍ നിരപ്പ് ഉയരുന്നത്. ഇതിനാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ 12 തീരദേശ നഗരങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. മൂന്ന് അടിയോളം സമുദ്രനിരപ്പ് ഉയരുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇക്കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെടുന്നു. മുംബൈ, ചെന്നൈ, വിശാഘപട്ടണം, എന്നീ നഗരങ്ങളും ഇത്തരത്തില്‍ വെളളത്തിനടിയിലവുമെന്ന്റിപ്പോര്‍ട്ട് പറയുന്നു.

കൊച്ചിയില്‍ 2.32 അടി ഉയരത്തിലാണ് കടല്‍ കയറുക. ഗുജറാത്തിലെ കച്ചിലെ കണ്ടലയില്‍ 1.87 അടി ഉയരത്തിലും ഓഖയില്‍ 1.96 അടിയും ഭാവ് നഗറില്‍ 2.70 അടി വെള്ളം കയറാനും സാധ്യതയുണ്ട്. മുംബൈയില്‍ 1.90 അടി ഉയരത്തില്‍ ഗോവയിലെ മോര്‍മുഗാവോയില്‍ 2.06 അടി ഉയരത്തിലും മംഗളൂരുവില്‍ 1.87 അടി ഉയരത്തിലും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. സമുദ്രനിരപ്പ് ഉയരുമെന്ന ഭീതിയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതി നേരിടേണ്ടിവരുന്ന ഇന്ത്യന്‍ നഗരങ്ങളാണിവ.

ഒഡിഷയില്‍ 1.93 അടി ഉയരത്തിലും പശ്ചിമ ബംഗാളില്‍ ഖിദിപൂറില്‍ 0.49 അടിയില്‍ വിശാഖപട്ടണത്ത് 1.77 അടി ഉയരത്തില്‍ ചെന്നൈയില്‍ 1.87 അടി, തൂത്തുക്കുടിയില്‍ 1.9 അടി ഉയരത്തിലും കടല്‍ കയറുമെന്നാണ് വിലയിരുത്തുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവ പ്രാരംഭ പ്രവചനങ്ങള്‍ ആണെങ്കിലും, നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ പ്രവണതകള്‍ തുടരുകയാണെങ്കില്‍ ഈ തീരദേശ നഗരങ്ങള്‍ മൂന്നടി വെള്ളത്തിനടിയിലാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഐപിസിസി റിപ്പോര്‍ട്ട് പ്രകാരം ഏഷ്യയിലുടനീളമുള്ള സമുദ്രനിരപ്പ് ശരാശരി ആഗോള നിരക്കിനേക്കാള്‍ വേഗത്തിലാണ്. സമുദ്രനിരപ്പില്‍ അങ്ങേയറ്റം മാറ്റങ്ങളും ഉണ്ട്.

2006 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 3.7 മില്ലിമീറ്റര്‍ എന്ന തോതില്‍ ഉയരുന്നുണ്ട്. അതേസമയം, ഹിന്ദു കുഷ് ഹിമാലയന്‍ മേഖലയിലെ ഹിമാനികള്‍ ചുരുങ്ങിക്കൊണ്ടിരിക്കും, മഞ്ഞ് മൂടല്‍മഞ്ഞ് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പിന്‍വാങ്ങും. 21ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ മഞ്ഞ് കുറയുകയും 1970കള്‍ക്ക് ശേഷം ഹിമാനികള്‍ കട്ടികുറയുകയും സാന്ദ്രത നഷ്ടപ്പെടുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ കൃഷ്ണ അച്യുത റാവു വ്യക്തമാക്കി.

1988 മുതലാണ് ഐപിസിസി കാലാവസ്ഥ മാറ്റങ്ങളും മറ്റും സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്. അവസാനത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എട്ട് വര്‍ഷം മുമ്പാണ്. ഐപിസിസിയുടെ ആറാമത്തെ റിപ്പോര്‍ട്ടാണ് തിങ്കളാഴ്ച സമര്‍പ്പിച്ചത്.