കൊറോണ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സാപ്പില്‍

ന്യൂഡെൽഹി: കൊറോണ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പിലൂടെയും ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള മൈ ജിഒവി കൊറോണ ഹെല്‍പ്പ് ഡെസ്കാണ് ഈ സേവനം ഒരുക്കുന്നത്.‍ കൊവിനിൽ റജിസ്റ്റര്‍ ചെയ്ത നമ്പറിലെ വാട്‌സാപ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭ്യമാകൂ.

  1. 9013151515 എന്ന നമ്പർ ഫോണില്‍ സേവ് ചെയ്തശേഷം വാട്‌സാപ്പില്‍ തുറക്കുക.
  2. ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക.

3.‍ ഫോണിൽ ഒടിപി ലഭിക്കും. ഇത് വാട്‌സാപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക.

  1. ഈ നമ്പറിൽ കോവിനില്‍ റജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും.
  2. ആരുടെയാണോ ഡൗണ്‍ലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
  3. Menu എന്ന് ടൈപ്പ് ചെയ്തയച്ചാല്‍ കൂടുതല്‍ സേവനങ്ങളും ലഭിക്കും.