ഒരു വർഷം മുമ്പ് കൊറോണ ബാധിച്ചു മരിച്ച ഡോക്ടറുടെ മൃതദേഹം പുറത്തെടുത്ത് മതാചാരപ്രകാരം സംസ്ക്കരിച്ചു

ചെന്നൈ: ഒരു വർഷം മുമ്പ് കൊറോണ ബാധിച്ചു മരിച്ച ന്യൂറോസർജൻ ഡോ. സൈമൺ ഹെർക്കുലീസിന്റെ മൃതദേഹം പുറത്തെടുത്ത് മതാചാരപ്രകാരം സംസ്കാരം നടത്തി. 2020 ഏപ്രിലിൽ ആണ്സൈമൺ ഹെർക്കുലീസ് മരിച്ചത്.

ശ്മശാനത്തിൽ സംസ്കരിച്ചാൽ കൊറോണ പകരുമെന്ന് ആരോപിച്ച് കിൽപോക്ക് സെമിത്തേരിയിൽ ബഹളമുണ്ടാക്കിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ മൃതദേഹത്തോടു പോലും അനാദരം കാട്ടിയതു വാർത്തയായിരുന്നു.

പിന്നീടു മറ്റൊരു ശ്മശാനത്തിൽ സഹപ്രവർത്തകർ ചേർന്നു സംസ്കരിച്ചു. മൃതശരീരം പുനഃസംസ്കരിക്കാൻ മാർച്ചിൽ ഹൈക്കോടതി അനുവദിച്ചെങ്കിലും ഇതിനെതിരെ ചെന്നൈ കോർപറേഷൻ അപ്പീൽ നൽകി.കഴിഞ്ഞയാഴ്ച കോർപറേഷൻ അപ്പീൽ പിൻവലിച്ചതോടെയാണു സംസ്കാരം നടത്തിയത്.