ഉത്സവ സീസണുകള്‍ ആരംഭിക്കുന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കൊറോണ രണ്ടാം തരംഗം തുടരുകയും മൂന്നാം തരംഗ ഭീഷണി നില്‍നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയുപ്പുമായി പ്രധാനമന്ത്രി. വരാനിരിക്കുന്നത് ഉത്സവ സീസണുകളാണെന്ന് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

കൊറോണ ഇവിടെ നിന്നും പോയിട്ടില്ല, അതിനാല്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. കൊറോണ പ്രോട്ടോക്കോളില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കിബാത്തില്‍ ജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ അലംഭാവം കാണിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭയം മാറ്റിവെച്ച് വാക്‌സിന്‍ സ്വീകിരിക്കാന്‍ എല്ലാവരും തയ്യാറാവണം. വാക്‌സിന്‍ സ്വീകരിക്കരിക്കാതിരിക്കുന്നത് അപകടമാണെന്നനും പ്രധാനമന്ത്രി പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങളെ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ ആരംഭിച്ച ‘വിക്ടറി പഞ്ച് കാമ്പെയ്ന്‍’ വഴി പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.