കാബൂൾ: യുഎസ് സൈനിക പിൻമാറ്റത്തിന് പിന്നാലെ ആക്രമണം ആരംഭിച്ച താലിബാൻ, അഫ്ഗാനിലെ 85 ശതമാനം പ്രദേശങ്ങളും പിടിച്ചെടുത്തായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ താലിബാന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തു നൽകുന്നത് പാകിസ്ഥാൻ ആണെന്ന ആരോപണം ശക്തമാകവേ താലിബാന്റെ അടുത്ത ലക്ഷ്യം ഇന്ത്യയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്.
പാകിസ്ഥാൻ സൈന്യത്തിന്റെ സജീവ പിന്തുണയോടെ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഹൃദയഭാഗത്തേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. താലിബാന്റെ ആക്രമണത്തിൽ അഫ്ഗാൻ എൺപത് ശതമാനത്തോളം തകർന്നു കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ട് ഇന്ത്യയിൽ വൻ സുരക്ഷാ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് സുരക്ഷാ വിദഗ്ധർ പറയുന്നത്.
അഫ്ഗാന് പിന്നാലെ താലിബാൻ ലക്ഷ്യം വെയ്ക്കുന്നത് കാശ്മീരിനെയും കേരളത്തെയും ആണെന്ന് പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ അംജദ് അയ്യൂബ് മിർസ വെളിപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാനിലെ കുഴപ്പങ്ങൾ കശ്മീരിൽ മാത്രമല്ല, കേരളത്തിലും കലാപത്തിന് ആക്കം കൂട്ടാൻ പാകിസ്ഥാൻ സൈന്യം പദ്ധതിയിട്ടിരിക്കുകയാണെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.
പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത അഫ്ഗാനിലെ ഈ ആക്രമണം ഇപ്പോൾ കശ്മീരിനെ പുതിയ കലാപത്തിലേക്ക് നയിക്കുമെന്നും പിന്നാലെ കേരളത്തിൽ സമാനമായ അവസ്ഥ ഉണ്ടാകാമെന്നും മിർസ അഭിപ്രായപ്പെടുന്നു. കേരളത്തിലെ നിലവിലെ സ്ഥിതിഗതികൾ പാകിസ്ഥാൻ അതിന്റെ നേട്ടത്തിനായി ഉപയോഗിക്കുമെന്ന് വിദഗ്ദ്ധർ കരുതുന്നു. താലിബാൻ കാബൂൾ ഏറ്റെടുക്കുമ്പോൾ, പാകിസ്ഥാൻ കേരളത്തിലെയും കാശ്മീരിലെയും ആളുകളെ നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയുടെ ശ്രദ്ധ പതിയാതിരിക്കാൻ ഇന്ത്യയെ മറ്റ് കാര്യങ്ങളിൽ ബിസിയാക്കണമെന്നും ഇതിനായി കാശ്മീരിലെയും കേരളത്തിലെയും ഒരു മതവിഭാഗത്തെ തെരഞ്ഞെടുക്കാനുമാണ് താലിബാൻ പദ്ധതിയിടുന്നതെന്നാണ് പാക് മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ.
പാകിസ്താൻ സ്പോൺസർ ചെയ്ത സംഘടനകളായ ലഷ്കർ-ഇ-തായ്ബ (എൽഇടി), ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) എന്നിവരിൽ നിന്നുള്ള ആയിരക്കണക്കിന് തീവ്രവാദികൾ നിലവിൽ താലിബാനൊപ്പം അഫ്ഗാനിസ്ഥാനെതിരെ പോരാടുകയാണ്. അഫ്ഗാൻ സർക്കാരിൽ നിന്ന് രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിയന്ത്രണം താലിബാൻ പിടിച്ചടക്കി കഴിഞ്ഞു. അഫ്ഗാനിസ്ഥാനിൽ ഭീകരത അഴിച്ചുവിടാൻ പാകിസ്ഥാനിൽ നിന്നുള്ള ആയിരക്കണക്കിന് തീവ്രവാദികൾ താലിബാൻ സേനയിൽ ചേർന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.