ന്യൂഡെൽഹി: പ്രവാസി മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും അഭ്യർഥന മാനിച്ച് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാ കേന്ദ്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കുവൈറ്റ് സിറ്റിയിലെ പരീക്ഷാ കേന്ദ്രത്തിന് പുറമെയാണ് ദുബായിലും കേന്ദ്രം അനുവദിച്ചത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനമെന്ന് അറിയിപ്പിൽ പറയുന്നു.
കൊറോണ നിയന്ത്രണങ്ങൾ മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണണമെന്ന വിദേശകാര്യമന്ത്രാലയത്തിൻ്റെ അഭ്യർഥന മാനിച്ചാണ് തീരുമാനം.