സാധാരണ കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന അഞ്ച് പെൺകുട്ടികളും സിവിൽ സർവീസിൽ ; പ്രചോദനമേകി മാതാപിതാക്കൾ

ജയ്പൂർ: കാർഷിക പശ്ചാതലമുള്ള സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന അഞ്ചു പെൺകുട്ടികളും സിവിൽസർവ്വീസിൽ. അവർക്ക് പ്രദോചനമേകിയത് വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കളും. സ്ത്രീവിവേചനവും പെൺ ഭ്രൂണഹത്യയും നടക്കുന്ന നാട്ടിൽ നിന്നാണ് ഇവർ അപൂർവ്വ നേട്ടം കൈവരിച്ചത്.

രാജസ്ഥാനിലെ ഹനുമാൻഘറിൽ കൃഷി ചെയ്തു ഉപജീവന മാർഗം കണ്ടെത്തുന്ന കർഷകനായ സഹദേവ സഹരനും സ്‌കൂൾ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ഇയാളുടെ ഭാര്യയ്ക്കും പിറന്ന അഞ്ച് പെൺമക്കളുമാണ് സിവിൽ സർവീസിൽ പുതിയ അധ്യായം രചിച്ചത്. ഇവർ അഞ്ച് പേരും രാജസ്ഥാന് തന്നെ ഏറെ അഭിമാനമായിക്കഴിഞ്ഞു.

കൃഷി മാത്രം ആശ്രയിച്ചാണ് സഹദേവ സഹരൻ തന്റെ കുടുംബം നോക്കിയത്. എങ്കിലും വിദ്യാഭ്യാസത്തിൻ്റെ വില എന്താണെന്ന് ഇവർ കൃത്യമായി മനസ്സിലാക്കി. അങ്ങനെയാണ് എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അഞ്ചു പെൺകുട്ടികളെയും വളരെ മികച്ച രീതിയിൽ പഠിപ്പിക്കണമെന്ന് തീരുമാനിച്ചത്.

അനശു, റിതു, സുമൻ എന്നിവർ ആണ് അടുത്തിടെ സിവിൽ സർവീസ് നേടിയത്. മറ്റു രണ്ടുപേർ ദീർഘകാലമായി രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൻ്റെ ഭാഗമാണ്.
മൂന്നു പെൺകുട്ടികൾ ഒരേ വർഷത്തിലാണ് സിവിൽസർവീസ് കരസ്ഥമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.

മൂന്ന് സഹോദരിമാരിൽ അൻഷു സഹാറൻ 339-ാം റാങ്ക് നേടി. ഇത് അനുബന്ധ സേവനങ്ങളിലൊന്നിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് യോഗ്യനാക്കും. റിതു സഹാറൻ, സുമൻ സഹാറൻ എന്നിവർ യഥാക്രമം 915, 945 റാങ്കുകൾ നേടി. അൻഷുവും റിതുവും റാവത്സറിലെ സരസ്വതി വിദ്യ നികേതൻ ഗേൾസ് കോളേജിൽ നിന്ന് ഒന്നാം ഡിവിഷനോടെ ഹ്യുമാനിറ്റീസ് സ്ട്രീമിൽ ബിരുദം പൂർത്തിയാക്കിയവാരാണ്.

സഹാറൻ കുടുംബം സർവീസസ് അഭിലാഷങ്ങൾക്ക് ഒരു മാതൃകയാണ്. സഹാറന്റെ ഭാര്യ ലക്ഷ്മി വിദ്യാഭ്യാസം കുറഞ്ഞ വ്യക്തിയാ ണെങ്കിലും, പരിമിതമായ സൗകര്യങ്ങളിൽ മികച്ച വിദ്യാഭ്യാസം നേടാൻ ദമ്പതികൾ അവരുടെ പെൺമക്കളെ പ്രോത്സാഹിപ്പിച്ചു. ഇളയ മകൻ അടുത്തിടെ ഹിമാചൽ പ്രദേശിലെ ഹാമിർപൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം നേടി.