അസമിൽ നിന്നു കേരളത്തിലേക്ക് യുവതികളെ കടത്തി പെൺവാണിഭം ; 18 പേർ പിടിയിൽ

തിരുവനന്തപുര: അസമിൽ നിന്നു കേരളത്തിലേക്ക് യുവതികളെ കടത്തി പെൺവാണിഭം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം 18 പേരെ അസം പൊലീസ് പിടികൂടി. 9 സ്ത്രീകളും 9 പുരുഷന്മാരും ഉൾപ്പെട്ട സംഘമാണ് പിടിയിലായത്. നടത്തിപ്പുകാരായ മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരും പിടിയിലായി.

തമ്പാനൂർ, മെഡിക്കൽ കോളജ് ഭാഗത്തെ ലോഡ്ജുകളിൽ നിന്നു പിടികൂടിയ സംഘത്തെ ഇന്ന് അസമിലേക്ക് കൊണ്ടു പോകും. ലോക്ഡൗൺ സമയത്ത് കെട്ടിട നിർമാണ തൊഴിലിന്റെ പേരിലായിരുന്നു മനുഷ്യകടത്ത്. തമ്പാനൂർ, മെഡിക്കൽകോളജ് ഭാഗങ്ങളിലെ ലോഡ്ജുകളിൽ അസം പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു.