ബംഗളൂരു : കൊറോണയ്ക്കു പിന്നാലെ കേരളത്തില്‍ സിക്ക വൈറസ് കേസുകളും റിപ്പോര്‍ട്ട് ചെയ്യാൻ തുടങ്ങിയതോടെ അതിര്‍ത്തികളില്‍ വൻ ജാഗ്രത. കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക്
കർണാടകയും തമിഴ്‌നാടും പരിശോധന ശക്തമാക്കി.
തിരുവനന്തപുരം പാറശ്ശാല സ്വദേശിനിയായ ഗര്‍ഭിണിക്കാണ് കേരളത്തില്‍ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെയാണ് 14 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരിലാണ് ഭൂരിഭാഗവും വൈറസ് ബാധ കണ്ടെത്തിയത്.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാമരാജനഗര്‍, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
വാളയാര്‍, മീനാക്ഷിപുരം അടക്കം ചെക്ക് പോസ്റ്റുകളിലും 14 സ്ഥലങ്ങളിലുമാണ് തമിഴ്‌നാട് നിരീക്ഷണം ശക്തമാക്കിയത്.