രാജ്യത്തെ കൊറോണ ബാധയിൽ കാര്യമായ കുറവില്ല; 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത് 42,766 പേര്‍ക്ക്

ന്യൂഡെല്‍ഹി: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം ഇന്നലെ 45,254 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞദിവസം രാജ്യത്ത് 43,393 പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. നിലവില്‍ 4,55,033 പേരാണ് കൊറോണ ബാധിച്ച് ചികില്‍സയിലുള്ളത്.

ഇന്നലെ മാത്രം കൊറോണ ബാധിച്ച് 1,206 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊറോണ മരണം 4,07,145 ആയി ഉയര്‍ന്നു.

പുതുതായി 42,766 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 3,07,95,716 ആയി. ഇതില്‍ 2,99,33,538 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.