കൊവാക്സീന് ലോകാരോഗ്യ സംഘടന അനുമതി; ആറാഴ്ച കൂടി കാത്തിരിക്കണം

ന്യൂഡെൽഹി: ഭാരത് ബയോടെക്കിൻ്റെ കോവാക്സിന് ലോകാരോഗ്യ സംഘടന അനുമതി നൽകുന്ന കാര്യത്തിൽ ഇനിയും കാത്തിരിക്കണം. നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും നാല് മുതൽ ആറ് ആഴ്ചയ്ക്കുളളിൽ തീരുമാനമെടുക്കുമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയൻറിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ അറിയിച്ചു.

കഴിഞ്ഞ ദിവസം സെൻറർ ഫോർ സയൻസ് ആൻഡ് എൻവിറോൺമെൻറ് സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുക്കവേയാണ് സൗമ്യ സ്വാമിനാഥൻ ഇക്കാര്യ അറിയിച്ചത്. നേരത്തെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണ വിവരങ്ങളടക്കം ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിരുന്നു.

രാജ്യത്ത് കോവാക്സിനെടുത്തിട്ടും അനുമതി ലഭിക്കാത്തതിനാൽ വിദേശ രാജ്യങ്ങളിലേക്ക് പോകാനാകാത്ത ലക്ഷക്കണക്കിന് പേരാണ് രാജ്യത്തുള്ളത്. കൊറോണ വകഭേദങ്ങൾക്കെതിരേ കൊവാക്സീൻ ഫലപ്രദമാണെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിരുന്നു.