ചെന്നൈ: വേളാങ്കണ്ണി പള്ളി, പഴനി ക്ഷേത്രം, നാഗൂർ ദർഗ, തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്ര തുടങ്ങിയ തമിഴ്നാട്ടിലെ ആരാധാലയങ്ങളിൽ ഇന്നു മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചു. 10 വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും നിയന്ത്രണമുണ്ട്.
വേളാങ്കണ്ണി പള്ളിയിൽ ഇന്നു മുതൽ 50% വിശ്വാസികൾക്ക് പ്രവേശനം നൽകുന്നുണ്ട്. പഴനി ക്ഷേത്രത്തിൽ രാവിലെ 6 മുതൽ രാത്രി 8 വരെയാണു ദർശനം. ഓൺലൈനായി ബുക്ക് ചെയ്തവർക്കു മാത്രമായിരിക്കും ദർശനം നടത്താൻ അനുവാദമുണ്ടാകുക.
തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ ദർശനം നടത്താൻ രണ്ട് മീറ്റർ അകലത്തിൽ വൃത്തം വരച്ചിട്ടുണ്ട്. രാമേശ്വരം രാമനാഥ ക്ഷേത്രത്തിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും 22 പുണ്യ തീർഥങ്ങളിൽ സ്നാനം ചെയ്യുന്നതിന് അനുമതിയില്ല.