ന്യൂഡെല്‍ഹി: കൊറോണ കേസുകള്‍ കുറയുന്ന സാഹചര്യത്തിൽ ആഭ്യന്തര വിമാന സര്‍വീസുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം. ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം ഉയർത്തി. 50 ശതമാനത്തില്‍ നിന്ന് 65 ശതമാനമാക്കിയാണ് യാത്രക്കാരുടെ എണ്ണം ഉയര്‍ത്തിയത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് 50 ശതമാനം യാത്രക്കാര്‍ക്ക് മാത്രമാണ് വിമാനത്തിനുള്ളില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിരുന്നത്. കൊറോണ കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രം തീരുമാനിച്ചത്.
നിലവില്‍ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാന സര്‍വീസുകളെ ആശ്രയിക്കുന്നത്. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇത് 1.7 മുതല്‍ 1.8 ലക്ഷം വരെയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.