ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി പു​ഷ്ക​ർ സിം​ഗ് ധാ​മി​ അ​ധി​കാ​ര​മേ​റ്റു; അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി

ഡെറാഡൂൺ: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി പു​ഷ്ക​ർ സിം​ഗ് ധാ​മി​ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യിരുന്നു സത്യപ്രതിജ്ഞ. ധാ​മി സം​സ്ഥാ​ന​ത്തി​ന്‍റെ പ​തി​നൊ​ന്നാ​മ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. ഖാ​തി​മ​യി​ൽ നി​ന്നു​ള്ള ​ബി​ജെ​പി ജ​ന​പ്ര​തി​നി​ധിയാണ് അദ്ദേഹം.

നി​യ​മ​സ​ഭാം​ഗ​മാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി തി​ര​ഥ് സിം​ഗ് റാ​വ​ത്തി​നെ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം ഇ​ന്ന​ലെ നീ​ക്കിയി​രു​ന്നു. ഇതിന് പിന്നാലെ ഡെ​റാ​ഡൂ​ണി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ധാ​മി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 57 ബി​ജെ​പി എം​എ​ൽ​എ​മാ​ർ പ​ങ്കെ​ടു​ത്തു.

നാ​ലു​മാ​സം മു​ൻ​പാ​ണ് റാ​വ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​ത്. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ന​ട​ത്തി നി​യ​മ​സ​ഭാം​ഗ​മ​ല്ലാ​ത്ത റാ​വ​ത്തി​നെ നി​യ​മ​സഭ​യി​ലെ​ത്തി​ക്കാ​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ കൊറോണ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് അ​നി​ശ്ചി​ത​മാ​യി നീ​ണ്ട​ത് റാവ​ത്തി​നു തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു.

അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത പു​ഷ്ക​ർ സിം​ഗ് ധാ​മി​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ധാ​മി​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​താ​യി മോ​ദി പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം. ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ പു​രോ​ഗ​തി​ക്കും അ​ഭി​വൃ​ദ്ധി​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ഈ ​ടീ​മി​ന് ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.