Home National ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമല്ല; നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക

ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമല്ല; നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക

0

ബംഗളൂരു: കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്കുള്ള യാത്രാ നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി കർണാടക സർക്കാർ. ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തികൊണ്ട് ഉത്തരവിറക്കി.

അതേസമയം, കേരളത്തിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കുടക് എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കാൻ കർണാടക തീരുമാനിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കർശന നടപടികളെടുക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.

വിമാനത്തിലും, റെയിൽ- റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്നും രണ്ട് ഡോസ് വാക്‌സിനെടുത്തവർ പരിശോധനഫലം ഹാജരാക്കണ്ടതില്ലെന്നുമായിരുന്നു നേരത്തെ പുറത്തിറക്കിയ ഉത്തരവ്. ഇതിലാണ് ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here