ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ചൈനീസ് ഡ്രോണുകളുമായി മൂന്ന് പേർ പിടിയിൽ

ചമ്പാരൻ: ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ചൈനീസ് ഡ്രോണുകളുമായി മൂന്ന് പേർ പിടിയിൽ. ബിഹാറിലെ കിഴക്കൻ ചമ്പാരനിൽ നിന്നും സശസ്ത്ര സീമാ ബലാണ് ഡ്രോണുകൾ പിടികൂടിയതെന്ന് ബിഹാർ പൊലീസ് അറിയിച്ചു. പിടിയിലായ മൂന്ന് പേരെയും ബിഹാർ പൊലീസിന് കൈമാറി. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

എട്ട് ഡ്രോണുകളാണ് എസ് എസ് ബി പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ജമ്മുവിലെ വ്യോമസേനാ കേന്ദ്രത്തിൽ ഞായറാഴ്ച ഡ്രോൺ ആക്രമണം നടന്നതിനെ തുടർന്ന് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് നേപ്പാൾ അതിർത്തിയിൽ നിന്നും നിരീക്ഷണ ഡ്രോണുകൾ പിടികൂടിയിരിക്കുന്നത്.