മുംബൈ: പാലിനും മറ്റ് പാൽ ഉൽപ്പന്നങ്ങൾക്കും വില വർധിപ്പിച്ച് അമുൽ. രണ്ട് രൂപയാണ് വർധിപ്പിച്ചത്. വർധനവ് നാളെ മുതൽ പ്രാബല്യത്തിൽ വരും. നാളെ മുതൽ അമുൽ ഗോൾഡ് പാലിന് 500 മില്ലിക്ക് 29 രൂപയാകും. അമുൽ താരക്ക് 23 രൂപയും അമുൽ ശക്തിക്ക് 26 രൂപയുമാകും.
ഗതാഗത ചെലവ് വർധിച്ചതുമൂലമുള്ള ഉൽപാദന ചെലവ് വർധിച്ചതാണ് വില വർധിപ്പിക്കാനുള്ള കാരണമെന്ന് കമ്പനി വ്യക്തമാക്കി. ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റത്തെ അപേക്ഷിച്ച് പാൽ വില വർധനവ് കുറവാണെന്നും കമ്പനി വ്യക്തമാക്കി.
ഒന്നര വർഷം മുമ്പാണ് പാൽ വില വർധിപ്പിച്ചത്. പാലിന് പുറമെ ഓയിൽ, സോപ്പ്, ചായ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലയും അമുൽ വർധിപ്പിച്ചു. ഇന്ധനം, പാക്കിങ്, ലോജിസ്റ്റിക്സ് തുടങ്ങി എല്ലാ മേഖലയിലും ചെലവ് വർധിച്ചെന്നും കമ്പനി അറിയിച്ചു