വാക്‌സിൻ എടുത്തോ?; യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 10 ശതമാനം ഇളവ് അനുവദിച്ച്‌ ഇൻഡിഗോ

ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപന സാഹചര്യത്തിലും യാത്രക്കാർക്ക് പ്രത്യേക ഇളവ് അനുവദിച്ച്‌ ഇൻഡിഗോ എയർലൈൻസ്. കൊറോണ പ്രതിരോധ കുത്തിവെപ്പെടുത്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 10 ശതമാനം ഇളവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് മുതലാണ് യാത്രക്കാർക്ക് ഇളവ് ലഭ്യമാകുക. വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കിൽ രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാർക്കും ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും.

ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാർ, കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ള യാത്രക്കാർക്കാണ് ഡിസ്‌കൗണ്ട് ആനുകൂല്യം ലഭിക്കുക.