അഹമ്മദാബാദിലെ ‘സ്വർണ്ണ മനുഷ്യൻ’ ; കുഞ്ചൽ പട്ടേൽ മരിച്ച നിലയിൽ

അഹമ്മദാബാദ്: ‘സ്വർണ്ണ മനുഷ്യൻ’ എന്നറിയപ്പെട്ടിരുന്ന കുഞ്ചൽ പട്ടേൽ മരിച്ച നിലയിൽ. പ്രമുഖ വ്യവസായി ആയ പട്ടേലിനെ ശ്വാസം മുട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ദേഹം മുഴുവൻ സ്വർണ്ണം അണിഞ്ഞ് നടക്കുന്നതിലൂടെയാണ് പട്ടേൽ ശ്രദ്ധ നേടുന്നത്. കയ്യിലും കഴുത്തിലുമായി ഒരു കിലോയോളം സ്വർണ്ണം അണി‍ഞ്ഞായിരുന്നു നടപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദരിയപുർ മണ്ഡലത്തിൽ നിന്നും ജനവിധിയും തേടിയിരുന്നു.

മധുരപുരയിലെ യോഗേഷ് സിറ്റിയിലെ വീട്ടിൽ ഇക്കഴിഞ്ഞ ദിവസമാണ് പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് കുറച്ച്‌ സമയം മുമ്പ് ഇയാളും ഭാര്യയും തമ്മിൽ തർക്കം നടന്നിരുന്നുവെന്നും പറയപ്പെടുന്നു.

ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കുടുംബ കലഹങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നാണ് ആദ്യഘട്ടത്തിലെ റിപ്പോർട്ടുകളെങ്കിലും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.