കേന്ദ്രമന്ത്രി വി മുരളീധരൻ്റെ സുരക്ഷ സംസ്ഥാന സർക്കാർ പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പിൻവലിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ്റെ സുരക്ഷ സംസ്ഥാന സർക്കാർ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം പിൻവലിച്ച എസ്കോട്ട് വാഹനമാണ് പുനസ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ വി മുരളിധരന് എസ്കോട്ട് വാഹനം സംസ്ഥാന സർക്കാർ നൽകാതിരുന്നത് വിവാദമായിരുന്നു. ഗൺമാനെ മാത്രമാണ് സർക്കാർ കേന്ദ്ര മന്ത്രിയുടെ സുരക്ഷക്കായി സർക്കാർ നൽകിയിരുന്നത്.

വൈ കാറ്റഗറി സുരക്ഷയുള്ള കേന്ദ്രമന്ത്രി കേരളത്തില്‍ എത്തുമ്പോള്‍ പൈലറ്റും രാത്രിയില്‍ എസ്‌കോര്‍ട്ടും പോലീസ് ഒരുക്കാറുണ്ട്. എന്നാല്‍, ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയപ്പോള്‍ എയര്‍പോര്‍ട്ടുമുതല്‍ പോലീസിന്റെ പൈലറ്റ് വാഹനം ഉണ്ടായിരുന്നില്ല. ഇതാണ് വിവാദമായത്. അതേസമയം, സര്‍ക്കാരിന്റെ സുരക്ഷ കണ്ടല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് വി മുരളീധരൻ പ്രതികരിച്ചു.