ന്യൂഡെൽഹി: ഇന്ത്യയെ വഞ്ചിച്ച് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവർത്തിച്ചവരെ രാജ്യത്തേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന കർശന നിലപാടിൽ ഇന്ത്യ . നാലു വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ നിഷേധക്കുറിപ്പ് ഇറക്കിയത്. അയിഷയെന്ന സോണിയാസെബാസ്റ്റിയൻ, റാഫേലാ, മറിയമെന്ന് പേരുമാറ്റിയ മെറിൻ ജേക്കബ്, ഫാത്തിമ ഇസ എന്ന് പേരുമാറ്റിയ നിമിഷ എന്നിവരാണ് ഐഎസ് ഭീകരരായി എത്തിപ്പെട്ട് ജയിലിൽ ഉള്ളത്.
ഇവർക്കൊപ്പം രണ്ടു ഇന്ത്യൻ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്. കുടുംബ സഹിതം അഫ്ഗാനിൽ ഐഎസിനായി പ്രവർത്തിക്കവേ ഭർത്താക്കന്മാർ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. 2016-18 കാലത്താണ് ഇവര്‍ ഇന്ത്യയില്‍ നിന്നും പോയി ഐഎസില്‍ ചേര്‍ന്നത്.
ഐഎസും അഫ്ഗാനിസ്ഥാന് സൈനികരുമായ നടന്ന വിവിധ ഏററുമുട്ടലുകളിലാണ് ഇവരുടെ ഭര്ത്താക്കന്മാര് കൊല്ലപ്പെട്ടത്. ഇവരെ തിരികെ അയക്കാനുള്ള അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയാണ് ഇന്ത്യ തള്ളിയത്. കുട്ടികൾക്കൊപ്പം നിലവിൽ അഫ്ഗാൻ ജയിലുകളിലുള്ള വിദേശപൗരന്മാരായ ഭീകരരെ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കാനുള്ള നീക്കത്തിന് ഇതോടെ തിരിച്ചടിയായി.
അഫ്ഗാനിലെ ഐഎസ് ശക്തികേന്ദ്രമായ ഖൊറാസാൻ മേഖലയിലാണ് ഇവർ കുടുംബ സഹിതം ഭീകരപ്രവർത്തനം നടത്തിവന്നത്. അഫ്ഗാൻ സേനയുടെ ശക്തമായ ആക്രമണത്തിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ടതോടെ ഇവരെല്ലാം 2019 ഡിസംബറിൽ സൈന്യത്തിന്റെ പിടിയിലായി. നിരവധി സ്ത്രീകളേയും കുട്ടികളേയും സൈന്യം കാബൂളിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
കേരളത്തിൽ നിന്നുള്ള വനിതകളടക്കമാണ് ഇന്ത്യയിലേക്ക് തിരികെ എത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ജയിലിൽ കിടക്കുന്നവരെ ഇന്ത്യൻ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എല്ലാവരും കടുത്ത മതമൗലികവാദികളാണെന്നാണ് ബോദ്ധ്യപ്പെട്ടത്. ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് ആഗോള ഭീകരതയ്ക്കായി പോയവരെ തിരികെ സ്വീകരിക്കാനാവില്ലെന്ന കർശന നിലപാടാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.
ലോകത്തെ 13 രാജ്യങ്ങളിൽ നിന്നായി 408 പേരാണ് അഫ്ഗാനിൽ ഐ.എസിൽ ഭീകരരായി എത്തിപ്പെട്ട് ജയിലിലുള്ളത്. ഇതിൽ ഏഴുപേർ ഇന്ത്യക്കാരാണ്. 16 ചൈനീസ് പൗരന്മാരും 299 പാകിസ്താനികളും ജയിലിലുണ്ട്. രണ്ടു ബംഗ്ലാദേശികളും രണ്ടു മാലിദ്വീപു നിവാസികളും ഇവർക്കൊപ്പമുണ്ട്.
അതേസമയം ഇന്ത്യ സ്വീകരിച്ച നിലപാടില്‍ വൈകാരിക പ്രതികരണവുമായി യുവതികളില്‍ ഒരാളായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു രംഗത്ത് വന്നു. ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകണമെന്നായിരുന്നു കരുതിയതെന്ന് അവര്‍ പറയുന്നു. മകളെ കൊല്ലാന്‍ വിടുന്നതെന്തിനാണെന്നും ബിന്ദു ചോദിക്കുന്നു.ന്യൂഡെൽഹി: ഇന്ത്യയെ വഞ്ചിച്ച് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവർത്തിച്ചവരെ രാജ്യത്തേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന കർശന നിലപാടിൽ ഇന്ത്യ . നാലു വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ നിഷേധക്കുറിപ്പ് ഇറക്കിയത്. അയിഷയെന്ന സോണിയാസെബാസ്റ്റിയൻ, റാഫേലാ, മറിയമെന്ന് പേരുമാറ്റിയ മെറിൻ ജേക്കബ്, ഫാത്തിമ ഇസ എന്ന് പേരുമാറ്റിയ നിമിഷ എന്നിവരാണ് ഐഎസ് ഭീകരരായി എത്തിപ്പെട്ട് ജയിലിൽ ഉള്ളത്. ഇവർക്കൊപ്പം രണ്ടു ഇന്ത്യൻ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്. കുടുംബ സഹിതം അഫ്ഗാനിൽ ഐഎസിനായി പ്രവർത്തിക്കവേ ഭർത്താക്കന്മാർ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. 2016-18 കാലത്താണ് ഇവര്‍ ഇന്ത്യയില്‍ നിന്നും പോയി ഐഎസില്‍ ചേര്‍ന്നത്. ഐഎസും അഫ്ഗാനിസ്ഥാന് സൈനികരുമായ നടന്ന വിവിധ ഏററുമുട്ടലുകളിലാണ് ഇവരുടെ ഭര്ത്താക്കന്മാര് കൊല്ലപ്പെട്ടത്. ഇവരെ തിരികെ അയക്കാനുള്ള അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയാണ് ഇന്ത്യ തള്ളിയത്. കുട്ടികൾക്കൊപ്പം നിലവിൽ അഫ്ഗാൻ ജയിലുകളിലുള്ള വിദേശപൗരന്മാരായ ഭീകരരെ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കാനുള്ള നീക്കത്തിന് ഇതോടെ തിരിച്ചടിയായി. അഫ്ഗാനിലെ ഐഎസ് ശക്തികേന്ദ്രമായ ഖൊറാസാൻ മേഖലയിലാണ് ഇവർ കുടുംബ സഹിതം ഭീകരപ്രവർത്തനം നടത്തിവന്നത്. അഫ്ഗാൻ സേനയുടെ ശക്തമായ ആക്രമണത്തിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ടതോടെ ഇവരെല്ലാം 2019 ഡിസംബറിൽ സൈന്യത്തിന്റെ പിടിയിലായി. നിരവധി സ്ത്രീകളേയും കുട്ടികളേയും സൈന്യം കാബൂളിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള വനിതകളടക്കമാണ് ഇന്ത്യയിലേക്ക് തിരികെ എത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ജയിലിൽ കിടക്കുന്നവരെ ഇന്ത്യൻ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എല്ലാവരും കടുത്ത മതമൗലികവാദികളാണെന്നാണ് ബോദ്ധ്യപ്പെട്ടത്. ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് ആഗോള ഭീകരതയ്ക്കായി പോയവരെ തിരികെ സ്വീകരിക്കാനാവില്ലെന്ന കർശന നിലപാടാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ലോകത്തെ 13 രാജ്യങ്ങളിൽ നിന്നായി 408 പേരാണ് അഫ്ഗാനിൽ ഐ.എസിൽ ഭീകരരായി എത്തിപ്പെട്ട് ജയിലിലുള്ളത്. ഇതിൽ ഏഴുപേർ ഇന്ത്യക്കാരാണ്. 16 ചൈനീസ് പൗരന്മാരും 299 പാകിസ്താനികളും ജയിലിലുണ്ട്. രണ്ടു ബംഗ്ലാദേശികളും രണ്ടു മാലിദ്വീപു നിവാസികളും ഇവർക്കൊപ്പമുണ്ട്. അതേസമയം ഇന്ത്യ സ്വീകരിച്ച നിലപാടില്‍ വൈകാരിക പ്രതികരണവുമായി യുവതികളില്‍ ഒരാളായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു രംഗത്ത് വന്നു. ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകണമെന്നായിരുന്നു കരുതിയതെന്ന് അവര്‍ പറയുന്നു. മകളെ കൊല്ലാന്‍ വിടുന്നതെന്തിനാണെന്നും ബിന്ദു ചോദിക്കുന്നു.