ഇ​ന്ത്യ​യി​ലെ പ്ര​തി​ദി​ന കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ്വാ​സ​ക​ര​മാ​യ കു​റ​വ്

ന്യൂ​ഡെൽ​ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്ര​തി​ദി​ന കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ്വാ​സ​ക​ര​മാ​യ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇന്ത്യയിൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 92,596 കേ​സു​ക​ൾ മാ​ത്ര​മാ​ണ്. 2,219 പേ​ർ കൊറോണ ബാ​ധി​ച്ച് മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 3,53,528 ആ​യി ഉ​യ​ർ​ന്നു​വെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് ഇ​ത് വ​രെ 2,90,89,069 പേ​ർ​ക്കാ​ണ് കൊറോണ ബാ​ധി​ച്ച​ത്. ഇ​തി​ൽ 12,31,415 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

2,75,04,126 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 23,90,58,360 പേ​രാ​ണ് കൊറോണ പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.