ന്യൂഡെൽഹി: ഓഫീസ് ജീവനക്കാർക്ക് ഡ്രസ്കോഡ് നടപ്പിലാക്കി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഡയറക്ടർ സുബോദ് കുമാർ ജയ്സ്വാൾ. സിബിഐ ഉദ്യോഗസ്ഥർ എല്ലാവരും ഇനി മുതൽ ഓഫീസിൽ വരുമ്പോൾ നിർബന്ധമായും ഫോർമൽ ഷർട്ടും പാന്റ്സും മാത്രമേ ധരിക്കാൻ പാടുള്ളൂവെന്നാണ് നിർദ്ദേശം.
ജീൻസോ, ടി ഷർട്ടുകളോ, സ്പോർട്സ് ഷൂകളോ ധരിക്കാൻ പാടില്ല. സ്ത്രീകൾ സാരിയോ, സ്യൂട്ടോ, ഫോർമൽ ഷർട്ടും പാന്റ്സുമോ മാത്രമേ ധരിക്കാൻ പാടുള്ളൂ. ജീൻസ്, സ്പോർട്സ് ഷൂ തുടങ്ങിയ കാഷ്വൽ വസ്ത്രങ്ങൾ ഇനിമുതൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ജീവനക്കാർക്കയച്ച സന്ദേശത്തിൽ പറയുന്നു.
രാജ്യത്തെമ്പടുമുള്ള സിബിഐ ജീവനക്കാർ ഈ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഡയറക്ടർ സുബോദ് കുമാർ ജയ്സ്വാൾ ബ്രാഞ്ച് മേധാവികളോട് നിർദ്ദേശിച്ചു.